തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ഓട്ടോറിക്ഷയിൽ മൂന്നംഗ സംഘം വാണിയംകുളത്തെ കെഎം പെട്രോൾ പമ്പിലേക്ക് എത്തുന്നത്. പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകണമെന്ന് ആവശ്യപ്പെട്ടു. കുപ്പിയിൽ പെട്രോൾ നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ മൂവർ സംഘം ജീവനക്കാരെ അസഭ്യം പറഞ്ഞു. പിന്നാലെ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കന്നാസുകളിൽ സംഘം പെട്രോൾ വാങ്ങി. ജീവനക്കാരോടുള്ള ദേഷ്യത്തിൽ പെട്രോൾ, പമ്പിൽ തന്നെ ഒഴിച്ച് തീവെക്കാൻ ശ്രമിക്കുകയായിരുന്നു.