തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലീഗ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: എടക്കര മൂത്തേടം പഞ്ചായത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി വട്ടത്ത് ഹസീന (52) ആണ് മരിച്ചത്. രാത്രി വരെ നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വീട്ടിലെത്തിയ ഉടന്‍ അവര്‍ കുഴഞ്ഞുവീഴുകയായിരുന്നു.

പായിമ്പാടം അങ്കണവാടി അധ്യാപികയായ ഹസീന കഴിഞ്ഞ ദിവസങ്ങളിലും വീടുവീടായി വോട്ടിനായി പ്രചാരണത്തില്‍ സജീവമായിരുന്നു. രാത്രി 11.15 ഓടെയാണ് വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല