ശ്രീനാരായണ സംസ്കാരിക സമിതി ശിവഗിരിയില്‍ ഗുരുപൂജ ഉല്‍പ്പന്നങ്ങള്‍ സമര്‍പ്പിച്ചു.

ശിവഗിരി: തീര്‍ത്ഥാടനകാലത്തിന് സമാരംഭം കുറിച്ച ഇന്ന് മുതല്‍ ശിവഗിരിയിലേക്ക് ഗുരുപൂജ പ്രസാദം അന്നദാനത്തിനുള്ള കാര്‍ഷിക വിളകളും പലവ്യഞ്ജനങ്ങളും എത്തിച്ചു തുടങ്ങി..ആദ്യ ഉത്പന്നങ്ങളുമായി ശ്രീനാരായണ സംസ്കാരിക സമിതി പ്രവര്‍ത്തകര്‍ രാവിലെ തന്നെ സമാധിമണ്ഡപത്തില്‍ എത്തിച്ചേര്‍ന്നു. ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. പി.ചന്ദ്രമോഹന്‍, സംസ്ഥാന പ്രസിഡന്‍റ് രതീഷ്. ജെ. ബാബു, ജനറല്‍ സെക്രട്ടറി കെ.കെ. കൃഷ്ണകുമാര്‍ ട്രഷറര്‍ വി.സജീവ്, വൈ.പ്രസി.പി. ജി.രാജേന്ദ്ര ബാബു, റീജണല്‍ സെക്രട്ടറിമാരായ പി.ടി. സുദര്‍ശനന്‍,എന്‍. സുധാകരന്‍, വി.മോഹനന്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ അനൂപ് പ്രാപ്പുഴ,എ. അനീഷ്കുമാര്‍, സനില്‍ എം.പി, കെ.കെ.പീതാംബരന്‍, ഇ.പി. സതീശന്‍, ഗംഗാസനന്‍.വി. വി , സനല്‍കുമാര്‍, ടി.കെ. ശശിധരന്‍, സുനില്‍ .എസ്, ഷിബു കോട്ടയ്ക്കകത്തുശ്ശേരി, പ്രൊഫ. പി. പത്മകുമാര്‍, പ്രൊഫ. സുകുമാരബാബു എന്നിവര്‍ നേതൃത്വം നല്‍കി. പലവ്യഞ്ജനങ്ങളും പച്ചക്കറികളും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ ,ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷററും തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ, ഗുരു ധര്‍മ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി ഹംസതീര്‍ത്ഥ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.