അതേസമയം, എസ് ഐ ആർ നടപടികൾ അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് കരട് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് 25 ലക്ഷത്തിലധികം പേരാണെന്ന് കഴിഞ്ഞ തിങ്കളാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞിരുന്നു. നാലര ലക്ഷത്തോളം വോട്ടർമാർ ഒഴിവാക്കപ്പെട്ട തിരുവനന്തപുരം ജില്ലയാണ് ഏറ്റവും മുന്നിൽ. എന്നാൽ ഡിസംബർ 23ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം തർക്കം ഉള്ളവർക്ക് രേഖകളുമായി എത്തി പേര് കൂട്ടിച്ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് അറിയിച്ചിരുന്നു.
2025 ഒക്ടോബറിലെ പട്ടിക പ്രകാരം 2,78,59,855 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇതിൽ നിന്നാണ് എസ്ഐആർ നടപടികളുടെ ഭാഗമായി 25 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയിരിക്കുന്നത്. കമ്മീഷന് കണ്ടെത്താനാവാത്തവരുടെ എണ്ണം 7,11,958 ആയി ഉയർന്നു.