കടയ്ക്കൽ കൊല്ലായിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; തമിഴ്നാട് സ്വദേശികൾ രക്ഷപെട്ടത് തലനാരിടയ്ക്ക്

കൊല്ലം. കടയ്ക്കൽ കൊല്ലായിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. രാവിലെ ആറുമണിയോടുകൂടി തിരുവനന്തപുരം -ചെങ്കോട്ട മലയോര ഹൈവേയിലാണ് അപകടം.

അതേസമയം എഞ്ചിൻ ഭാഗത്ത് നിന്നും തീപടരുന്നത് കണ്ട് വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.തിരുവനന്തപുരം എയർപോട്ടിൽ പോയി മടങ്ങിവന്ന കാറാണ് കത്തിയത്. അപകടത്തിൽ കാർ പൂര്‍ണമായി കത്തിനശിച്ചു. തമിഴ്നാട് കടയനല്ലൂർ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് കടയ്ക്കലിൽ നിന്ന് ഫയർഫോഴ്സെത്തി തീയണച്ചു.