അതേസമയം ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ടു കോടി പട്ടികയില്‍ 40 പേരുണുള്ളത്. അതില്‍ ബാറ്റിങ് ഓള്‍ റൗണ്ടര്‍ വെങ്കടേശ് അയ്യരും സ്പിന്നര്‍ രവി ബിഷ്‌ണോയിയും മാത്രമാണ് ഇന്ത്യക്കാര്‍. ലേലത്തില്‍ പങ്കെടുക്കുന്നവരില്‍ 113 പേര്‍
അഫ്ഗാനിസ്താന്‍ (10), ആസ്ട്രേലിയ (21), ബംഗ്ലാദേശ് (7), ഇംഗ്ലണ്ട് (22), അയര്‍ലന്‍ഡ് (1), ന്യൂസിലന്‍ഡ് (16), ദക്ഷിണാഫ്രിക്ക (16), ശ്രീലങ്ക (12), വെസ്റ്റിന്‍ഡീസ് (9), മലേഷ്യ (1) എന്നിങ്ങനെയാണ് പ്രാതിനിധ്യം.
ലേല പട്ടികയില്‍ 12 മലയാളി താരങ്ങളുണ്ട്. കെ.എം ആസിഫ്, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇംറാന്‍, ഏദന്‍ ആപ്പിള്‍ ടോം, ചൈനാമെന്‍ വിഘ്നേഷ് പുത്തൂര്‍, ശ്രീഹരി നായര്‍, അബ്ദുല്‍ ബാസിത്, അഖില്‍ സ്‌കറിയ, മുഹമ്മദ് ഷറഫുദ്ദീന്‍, ജിക്കു ബ്രൈറ്റ്, എന്നിവരാണ് താരങ്ങള്‍.
താരങ്ങളെ നിലനിര്‍ത്തലും കൈമാറ്റവും കഴിഞ്ഞ് 10 ടീമുകള്‍ക്കും ലേലത്തില്‍ ചെലവഴിക്കാന്‍ ആകെ ബാക്കിയുള്ളത് 237.55 കോടി രൂപയാണ്.