ഒരു വോട്ടിന്റെ വില… രണ്ടും മൂന്നും സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വ്യത്യാസവും ഒരു വോട്ട് മാത്രം

കല്‍പറ്റ: ഒരു വോട്ടിന് ഇത്രയും പ്രാധാന്യം ഉണ്ടെന്ന് വയനാട് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കരിങ്ങാരി വാര്‍ഡിലെ ജനങ്ങൾക്ക് ഇത്തവണ മനസ്സിലായി. ഒരു വോട്ടിന്റെ വില എത്രയാണെന്ന് മനസിലാകുന്ന ജനവിധിയാണ് ഇന്നലെ ഇവിടെ ഉണ്ടായത്.ഫോട്ടോഫിനിഷിലാണ് ഫലം. വാര്‍ഡില്‍ വിജയിച്ച സിപിഎമ്മിന്റെ ഉണ്ണാച്ചി മൊയ്തു 375 വോട്ട് നേടിയപ്പോള്‍ ഒരു വോട്ടു വ്യത്യാസത്തില്‍ മാത്രം പിന്നിലെത്തിയത് ബിജെപിയുടെ മനോജ് പടക്കോട്ടുമ്മല്‍ , 374 വോട്ട്. കോണ്‍ഗ്രസിലെ ടി കെ മുഹമ്മദലിയാണ് മൂന്നാം സ്ഥാനത്ത് 373 വോട്ട്. രണ്ടും മൂന്നും സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വ്യത്യാസവും ഒരു വോട്ട് മാത്രം.