തണുപ്പത്തും പൊള്ളുന്ന വിലയിൽ പൊന്ന്;സ്വർണവിലയിൽ ഇന്ന് വൻ വർദ്ധനവ്.

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഇന്നലെ കുറഞ്ഞ സ്വർണത്തിനാണ് ഇന്ന് വൻ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 1,400 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ 97,280 രൂപയാണ് ഇന്നത്തെ സ്വർണവില. ഗ്രാമിന് 175 രൂപ കൂടിയതോടെ 12,160 രൂപയിലേക്കും സ്വർണം എത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ആണ് ഇത്. ഇന്നലെ പവന് 95,880 രൂപയായിരുന്നു വില.

വിവാഹപാർട്ടിയെ ആണ് ഈ വിലവർദ്ധനവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. എന്തൊക്കെ ആഘോഷങ്ങൾ നടന്നാലും സ്വർണം വാങ്ങുന്ന ഒരു കൂട്ടർ ഇന്നും ഉണ്ട്. സ്വർണത്തിനെ ഒരു കരുത്തലായി കരുതുന്നവരും ഉണ്ട്. അതുകൊണ്ടു തന്നെ കൈയിൽ പണം കിട്ടിയാൽ എല്ലാവരും സ്വർണം വാങ്ങി വയ്ക്കാനാണ് പതിവ്. പക്ഷെ ഈ കണക്കിനാണ് വിലയിലെ വർദ്ധനവ് എങ്കിൽ ഒരു ലക്ഷത്തിലേക്കാണ് പവന്റെ വില എത്തുക.സ്വര്‍ണ വിലയില്‍ ആഗോള വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങള്‍ ആണ് ഇന്ത്യൻ വിപണിയിലും കാണാൻ കഴിയുന്നത്. ഡോളറിന്റെ മൂല്യത്തിലെ കയറ്റിറക്കങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ അലയടിക്കും. ഇത് ഇന്ത്യന്‍ മാര്‍ക്കറ്റിലും പ്രതിഫലിക്കും.