തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച 32 കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തു.. തെരഞ്ഞെടുപ്പിൽ വിജയിച്ച മുതിർന്ന അംഗം എം പ്രദീപിന് നഗരസഭാ സെക്രട്ടറി സത്യവാചകം ചൊല്ലിക്കൊടുത്തു തുടർന്ന് ബാക്കിയുള്ള 31 അംഗങ്ങൾക്ക് എം പ്രദീപ് സത്യവാചകം ചൊല്ലിക്കൊടുത്തു. കൊച്ചുവിള ഒന്നാം വാർഡിൽ നിന്നും മത്സരിച്ച് വിജയിച്ച ബൈജു. ആലംകോട് രണ്ടാം വാർഡിൽ നിന്നും വിജയിച്ച ലാലി
തുടങ്ങി 32 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
കോൺഗ്രസ് അംഗങ്ങളും ബിജെപി അംഗങ്ങളും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഇടതുപക്ഷ അംഗങ്ങൾ ദൃഢപതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്ക്കുശേഷം ഗ്രൂപ്പ് ഫോട്ടോയും ചായ സൽക്കാരവും ഉണ്ടായിരുന്നു. തുടർന്ന് പുതിയതായി ചുമതലയേറ്റ കൗൺസിലർമാർ യോഗം ചേർന്നു.