ശബരിമലയില്‍ തീര്‍ത്ഥാടക തിരക്ക് തുടരുന്നു; ഇതുവരെ 25 ലക്ഷം പേര്‍ ദര്‍ശനം നടത്തി

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടക തിരക്ക് തുടരുന്നു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് തിരക്ക് വര്‍ധിച്ചത്. ഇന്ന് 12 മണി വരെ ദര്‍ശനം മാത്രം നടത്തിയത് അര ലക്ഷം പേരാണ്. ഇതുവരെ ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 25 ലക്ഷം പിന്നിട്ടൂ.

ഇന്നലെ 65,632 പേര്‍ ദര്‍ശനത്തിനെത്തി. ഈ തീര്‍ത്ഥാടന കാലത്തെ ഏറ്റവും തിരക്ക് കുറവും ഇന്നലെയായിരുന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച ഒരുലക്ഷത്തി പതിനായിരത്തിലധികം ഭക്തരെത്തി.


അതേസമയം, കാനനപാതകളിലൂടെ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതുവരെ ഒരു ലക്ഷത്തിലധികം ഭക്തര്‍ വിവിധ കാനന പാതകളിലൂടെ ദര്‍ശനം നടത്തി. മണ്ഡല പൂജയ്ക്കായുള്ള തങ്ക അങ്കി ഘോഷയാത്ര ഈ മാസം 23 ന് ആറന്മുള ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. 26 ന് സന്നിധാനത്തെത്തും 27നാണ് മണ്ഡല പൂജ.