റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ, ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു എന്നിവർ പങ്കെടുക്കും. തുടർന്ന് അതേ ദിവസം ഉച്ചക്ക് 12 ന് തൃശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ സംസ്ഥാന കലോത്സവ ലോഗോ പ്രകാശനം, 63 -മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ മീഡിയ അവാർഡ് പ്രഖ്യാപനം, പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം, റിവ്യൂ മീറ്റിംഗ് എന്നിവയും നടക്കും.