പുതിയ സംവിധാനം 2026 അവസാനത്തോടെ പൂർണമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. MLFF സംവിധാനം നിലവിൽ വന്നതോടെ കാറുകൾക്ക് മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗതയിൽ പോലും തടസ്സമില്ലാതെ ടോൾ കടന്നുപോകാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്രാസമയം ലാഭിക്കാനും ഇന്ധന ചെലവ് കുറയ്ക്കാനും ഈ സംവിധാനം വലിയ സഹായമാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ