പ്രശസ്ത നടിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കല്ലറ സരസമ്മ അന്തരിച്ചു .83 വയസ്സായിരുന്നു .
കല്ലറ എന്ന കൊച്ചു ഗ്രാമത്തില്‍നിന്നും മദ്രാസിലെത്തി സ്വന്തം പരിശ്രമത്തിലൂടെ എ ആർ എസ് സ്റ്റുഡിയോ പോലുള്ള നിരവധി ബിസിനസ് സ്ഥാപനങ്ങള്‍ കെട്ടിപടുത്തുയർത്തിയ സരസമ്മ മുൻകാല കോണ്‍ഗ്രസ് നേതാവായിരുന്നു .
കെ കരുണാകരൻ, എം ജി ആർ, പോലുള്ള നിരവധി ഉന്നതരായ രാഷ്ട്രീയക്കാരുമായും സരസമ്മ അടുത്ത ബന്ധം പുലർത്തിയിരുന്നു .നടിമാരായ അംബിക ,രാധ എന്നിവർ മക്കളാണ് .
കല്ലറ എന്ന കൊച്ച് ഗ്രാമത്തിൽനിന്നും കേരളത്തിലും തമിഴ്നാട്ടിലുമായി സ്വപരിശ്രമംകൊണ്ട് വെള്ളിത്തിരയിലും ബിസിനസ് രംഗത്തും
കയ്യൊപ്പ് ചാർത്തിയ കല്ലറ സരസമ്മ അന്തരിച്ചു.
കല്ലറ മുണ്ടോണിക്കര എ ആർ എസ് ഭവനിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യയാണ് കല്ലറ സരസമ്മ '
മദ്രാസെന്ന സ്വപ്നനഗരിയിൽ സ്വപരിശ്രമത്തിലൂടെ എആർ എസ് സ്റ്റുഡിയൊ പോലുള്ള പല ബിസിനസ് സ്ഥാപങ്ങളൂം ഇവർ കെട്ടിപ്പടുത്തു
.രാഷ്ട്രീയ രംഗത്തും കല്ലറ സരസമ്മ ഏറെ നാൾ സജീവമായിരുന്നു.കെ കരുണാകരന്റെ അടുത്ത അനുയായിയായിരുന്നു സരസമ്മ ''
മലയാള ചലച്ചിത്ര രംഗത്തെ ഒരുകാലത്തെ പ്രധാന നായികമാരായിരുന്ന അംബിക ,രാധ എന്നിവരുടെ മാതാവ് എന്ന നിലയിലും സരസമ്മ അറിയപ്പെട്ടു.
മക്കൾ
അംബിക
മല്ലിക
ഉദയ ചന്ദ്രിക (രാധ)
മല്ലികാർജുൻ
സുരേഷ്