തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ സംവരണ പട്ടിക പ്രസിദ്ധീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആറില്‍ മൂന്ന് കോര്‍പ്പറേഷനുകളില്‍ വനിതാ സംവരണമാണ്. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലാണ് വനിതകള്‍ മേയര്‍ സ്ഥാനത്തെത്തുക. ജില്ലാ പഞ്ചായത്തുകളില്‍ ഏഴിടത്ത് വനിതകള്‍ക്കും ഒരിടത്ത് പട്ടികജാതി വിഭാഗത്തിനുമാണ് അധ്യക്ഷസ്ഥാനത്തിന് സംവരണമേര്‍പ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളിലാണ് സംവരണം. എറണാകുളത്താണ് പട്ടികജാതി വിഭാഗത്തില്‍ നിന്നുളള അംഗത്തിന് സംവരണമേര്‍പ്പെടുത്തിയിരിക്കുന്നത്. 87 മുന്‍സിപ്പാലിറ്റികളില്‍ 44 അധ്യക്ഷ സ്ഥാനങ്ങള്‍ വനിതകള്‍ക്കും ആറെണ്ണം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒരെണ്ണം പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമാണ് സംവരണം ചെയ്തിരിക്കുന്നത്.
പത്തനംതിട്ട : തിരുവല്ല (പട്ടികജാതി സ്ത്രീ), പാലക്കാട്: ഒറ്റപ്പാലം (പട്ടികജാതി സ്ത്രീ), കോഴിക്കോട്: ഫറോക്ക് (പട്ടികജാതി സ്ത്രീ), കൊല്ലം: കരുനാഗപ്പളളി (പട്ടിക ജാതി), ആലപ്പുഴ: കായംകുളം (പട്ടിക ജാതി), കോഴിക്കോട്: കൊയിലാണ്ടി (പട്ടികജാതി) ,വയനാട്: കല്‍പ്പറ്റ (പട്ടിക വര്‍ഗം), തിരുവനന്തപുരം: (നെയ്യാറ്റിന്‍കര സ്ത്രീ), വര്‍ക്കല (സ്ത്രീ), കൊല്ലം: കൊട്ടാരക്കര (സ്ത്രീ) , പത്തനംതിട്ട: അടൂര്‍ (സ്ത്രീ), പത്തനംതിട്ട (സ്ത്രീ), പന്തളം (സ്ത്രീ), ആലപ്പുഴ: മാവേലിക്കര (സ്ത്രീ), ആലപ്പുഴ (സ്ത്രീ), കോട്ടയം: പാല (സ്ത്രീ) ഇടുക്കി: തൊടുപുഴ (സ്ത്രീ), എറണാകുളം: മുവാറ്റുപുഴ (സ്ത്രീ), കോതമംഗലം (സ്ത്രീ), പെരുമ്പാവൂര്‍(സ്ത്രീ), ആലുവ (സ്ത്രീ), അങ്കമാലി (സ്ത്രീ), ഏലൂര്‍ (സ്ത്രീ), മരട് (സ്ത്രീ), തൃശൂര്‍: ചാലക്കുടി (സ്ത്രീ), ഗുരുവായൂര്‍ (സ്ത്രീ), കുന്നംകുളം (സ്ത്രീ) വടക്കാഞ്ചേരി (സ്ത്രീ), പാലക്കാട്: ഷൊര്‍ണൂര്‍ (സ്ത്രീ), ചെര്‍പുളശേരി (സ്ത്രീ), മണ്ണാര്‍ക്കാട് (സ്ത്രീ), മലപ്പുറം: നിലമ്പൂര്‍ (സ്ത്രീ), താനൂര്‍ (സ്ത്രീ), പരപ്പനങ്ങാടി (സ്ത്രീ), വളാഞ്ചേരി (സ്ത്രീ), തിരൂരങ്ങാടി (സ്ത്രീ), കോഴിക്കോട്: പയ്യോളി (സ്ത്രീ), കൊടുവളളി (സ്ത്രീ), മുക്കം(സ്ത്രീ). വയനാട്: സുല്‍ത്താന്‍ ബത്തേരി (സ്ത്രീ), കണ്ണൂര്‍ : മട്ടന്നൂര്‍ (സ്ത്രീ), പാനൂര്‍ (സ്ത്രീ), ആന്തൂര്‍ (സ്ത്രീ). കാസര്‍കോട് (സ്ത്രീ) എന്നിങ്ങനെയാണ് വനിതാ സംവരണമുളള തദ്ദേശസ്ഥാപനങ്ങള്‍.