തിരുവനന്തപുരത്ത് നടുറോട്ടിൽ കത്തിക്കുത്ത്; സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട 19കാരൻ കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: യുവാവിനെ നടുറോഡിൽ കുത്തികൊലപ്പെടുത്തി.രാജാജിനഗർ സ്വദേശി അലനാണ് തൈക്കാട് കുത്തേറ്റ് മരിച്ചത്. സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെടുന്നതിനിടെയാണ് കുത്തിയത്.19 കാരൻ ആണ് കുത്തേറ്റ് മരിച്ച അലൻ. കുത്തേറ്റ അലനെ വിദ്യാർത്ഥികൾ തന്നെയാണ് ഇരുചക്ര വാഹനത്തിൽ കൊണ്ടുപോയത്.