കോഴിക്കോട്:തന്റെ ഇഷ്ടവാഹനത്തിന് മികച്ച രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കാനായി മോട്ടോര്‍ വാഹനവകുപ്പിന്റെ ലേലത്തില്‍ പങ്കെടുത്ത് സ്വന്തമാക്കി കുറ്റ്യാടി സ്വദേശി. തന്റെ പുതിയ ഇന്നോവ ക്രിസ്റ്റ പ്രീമിയം എംപിവിയ്ക്ക് വേണ്ടി സഫ്‌നയാണ് ലേലത്തിനിറങ്ങിയത്.
KL77E7777 എന്ന ഫാന്‍സി രജിസ്‌ട്രേഷന്‍ നമ്പറാണ് സഫ്‌ന 10.10 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്.സഫ്‌നയടക്കം നാലുപേർ അവസാനഘട്ടംവരെ ലേലത്തിൽ പങ്കെടുത്തിരുന്നു. അടുത്തദിവസം പണമടച്ച് നടപടികൾ പൂർത്തീകരിക്കാനുണ്ട്. പേരാമ്പ്ര ജോയിന്റ് ആര്‍ടി ഓഫീസ് നിലവില്‍ വന്നതിന് ശേഷം ഇത്രയും വലിയ തുകയ്ക്ക് ഒരു നമ്പര്‍ ലേലത്തില്‍ പോകുന്നത് ഇത് ആദ്യമായാണ്. ഇതിന് മുമ്പ് എന്ന KL77D7777 നമ്പര്‍ 3.60 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ പോയത്.ഈ നമ്പര്‍ സ്വന്തമാക്കിയത് ഗായകന്‍ എം ജി ശ്രീകുമാറാണെന്നാണ് വിവരം. എം ജി ശ്രീകുമാര്‍ അടുത്തിടെ സ്വന്തമാക്കിയ മെര്‍സിഡീസ് ബെന്‍സ് ഇ ക്ലാസ് 220ഡിയ്ക്ക് വേണ്ടി ഇത്തവണയും നമ്പര്‍ സ്വന്തമാക്കാനായി രംഗത്തുണ്ടായിരുന്നു.