വർക്കലയിൽ വിദേശ പൗരന് മർദ്ദനമേറ്റ സംഭവം, ഒരാളെ പ്രതിയാക്കി വർക്കല പൊലീസ് കേസ്

വിദേശ പൗരനെ കടലിൽ കുളിക്കുന്നതിനിടെ വാട്ടർ സ്പോർട്സ് ജീവനക്കാർ സംഘം ചേർന്ന് മർദ്ദിച്ച് വലിച്ചിഴച്ചാണ് പോലീസ് എയ്ഡ് പോസ്റ്റിന്റെ മുന്നിൽ എത്തിച്ചത്. മർദ്ദനമേറ്റ വിദേശ പൗരൻ ഇസ്രായേൽ സ്വദേശി. ഇസ്രായേൽ സ്വദേശിയായ 46 വയസുള്ള ZAYATS SAGI ആണ് ഇയാൾ എന്ന് പോലീസ് തിരിച്ചറിഞ്ഞു.സാഗി ബോംബെ എയർപോർട്ട് വഴിയാണ് ഇന്ത്യയിലെത്തിയത്. ഗ്രീക്ക് സ്വദേശിയാണെന്നും പേര് റോബർട്ട് എന്നാണെന്നും പോലീസിനോടും ആശുപത്രിയിലും ഇയാൾ പറഞ്ഞത്

തിരിച്ചറിയൽ രേഖകൾ ഒന്നും വിദേശിയുടെ കയ്യിൽ ഇല്ലായിരുന്നെങ്കിലും ഇയാൾ ഉപയോഗിച്ചിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഇരുചക്ര വാഹനത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിൽ ഇയാളുടെ പാസ്പോർട്ട് പോലീസ് കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി പാപനാശം ബീച്ചിന്റെ വിവിധ സ്ഥലങ്ങളിലായി ഇയാൾ കറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പ്പെട്ടതിനാൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു. അതിനിടയായിരുന്നു ഇന്നലെ ഇയാൾക്ക് വാട്ടർ സ്പോർട്സ് ജീവനക്കാരിൽ നിന്ന് അതിക്രൂര മർദ്ദനമേറ്റത്