തുടർന്ന് രാധാകൃഷ്ണൻ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് എസ്റ്റേറ്റ് ജംഗ്ഷനിൽ തിരിച്ചെത്തി. ഈ സമയം ബൈക്ക് മോഷ്ടിച്ച ആൾ ബൈക്കുമായി പോകുന്നത് കാണുകയായിരുന്നു. പിന്നാലെ ഓടിയ രാധാകൃഷ്ണൻ ബൈക്ക് പിടിച്ചു നിർത്തുകയും മോഷ്ടാവ് റോഡിൽ വീഴുകയുമായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പൊലീസിൽ ഏൽപിക്കുകയായിരുന്നു.മുട്ടികുളങ്ങര ആലിൻചോട് സ്വദേശി രാജേന്ദ്രനാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ബി എൻ എസ് 306, 3(5) തുടങ്ങിയ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. മദ്യലഹരിയിലാണ് രാജേന്ദ്രൻ ബൈക്ക് മോഷ്ടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് മോഷണം നടത്താൻ സഹായിച്ച ഒരാൾക്കായി അന്വേഷണം ശക്തമാക്കി.