വർക്കല: സീരിയലുകളിലും സിനിമയിലുമൂടെ ശ്രദ്ധ നേടിയ വർക്കല ജനാർദ്ദനപുരം സ്വദേശി ജയചന്ദ്രൻ നായർ (ചന്തു) അന്തരിച്ചു.
‘സൈന്യം’ എന്ന ജോഷി ചിത്രത്തിലൂടെയാണ് ജയചന്ദ്രൻ നായർ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ചില സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.
ജീവിതോപാധിയായി പിക്കപ്പ് വാഹനം ഓടിച്ച് ജീവിതം മുന്നോട്ട് നയിക്കുകയായിരുന്നു.
അവിവാഹിതനായിരുന്നു.