* "പലിശക്കാർ ജാഗ്രത."കിളിമാനൂരിലും പരിശോധന.,അമിത പലിശ: ആധാരവും ബ്ലാങ്ക് ചെക്കുകളും കറൻസിയും പിടിച്ചെടുത്തു*

"കൊള്ളപ്പലിശ നിയന്ത്രിക്കാൻ പൊലീസ്‌ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ വസ്തു ആധാരം, ബ്ലാങ്ക് ചെക്ക്‌, കറൻസി തുടങ്ങിയവ പിടിച്ചെടുത്തു. കല്ലമ്പലം, പാങ്ങോട്, പാലോട്. കിളിമാനൂർ, കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്‌ത അഞ്ച്‌ കേസിലാണ്‌ ഇവ പിടിച്ചെടുത്തത്‌. കല്ലമ്പലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഞെക്കാട് സ്വദേശി ശ്രീജിന്റെ വീട്ടിൽനിന്ന്‌ മൂന്ന്‌ വസ്തു ആധാരവും 2.5 ലക്ഷം രൂപയും ഒരു കരാർ പത്രവും പിടിച്ചെടുത്തു. പാങ്ങോട് പൊലീസെടുത്ത കേസിൽ തെങ്ങുംകോട് സ്വദേശി പ്രഭാഷിന്റെ വീട്ടിൽനിന്ന്‌ 2.21 ലക്ഷം- രൂപയും രണ്ട്‌ ചെക്ക് ലീഫും റവന്യൂ സ്റ്റാമ്പ് പതിച്ച രണ്ട്‌ പേപ്പറും പണമിടപാട്‌ ബുക്കും കണ്ടെടുത്തു. പാലോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കുറുപുഴ സ്വദേശി സുനിൽകുമാറിന്റെ വീട്ടിൽനിന്ന്‌ 60,000- രൂപയും രണ്ട്‌ മുദ്രപ്പത്രവും റവന്യൂ സ്റ്റാമ്പ് പതിപ്പിച്ച ഒരു വെള്ളപേപ്പറും പണമിടപാട് ഡയറിയും പിടിച്ചെടുത്തു. കിളിമാനൂർ പൊലീസെടുത്ത കേസിൽ മലയാമഠം സ്വദേശി മനേഷിന്റെ വീട്ടിൽനിന്ന്‌ ബുക്കുകളും 20 ബ്ലാങ്ക് ചെക്കും മൂന്ന്‌ പ്രോമിസറി നോട്ടും പിടിച്ചെടുത്തു. കടയ്ക്കാവൂർ പൊലീസെടുത്ത കേസിൽ കടയ്ക്കാവൂർ സ്വദേശി ഫ്രാങ്ക്ളിൻ ജോർജിന്റെ വീട്ടിൽനിന്ന്‌ അഞ്ച്‌ ബ്ലാങ്ക് ചെക്കും 4 മുദ്രപത്രവും ഒരു പ്രോമിസറി നോട്ടും ആധാർ കാർഡും പിടിച്ചെടുത്തു"