മസ്തിഷ്ക്ക ജ്വരത്തിന് കാരണമാകുന്ന അമീബ സാന്നിധ്യം കണ്ടെത്തിയ കടയ്ക്കൽ ക്ഷേത്രക്കുളം മന്ത്രിയും, കളക്ടറും അടങ്ങുന്ന സംഘം സന്ദർശിച്ചു. മസ്തിഷ്ക്ക ജ്വരത്തിന് കാരണമാകുന്ന അമീബ സാന്നിധ്യം കണ്ടെത്തിയ കടയ്ക്കൽ ക്ഷേത്രക്കുളം മന്ത്രി ജെ ചിഞ്ചറാണി, കൊല്ലം കളക്ടർ എൻ ദേവീദാസ് എന്നവർ അടങ്ങുന്ന സംഘം സന്ദർശിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ,കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ,സി പി ഐ എം ഏരിയ സെക്രട്ടറി വി സുബ്ബലാൽ, സി പി ഐ സംസ്ഥാന കൗൺസിൽ അംഗം എസ് ബുഹാരി, സിപിഐ എം കടയ്ക്കൽ നോർത്ത് ലോക്കൽ സെക്രട്ടറി സി ദീപു, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പി പ്രതാപൻ,ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.ആമീബിക് മസ്തിഷ്ക്ക ജ്വരത്തിന് കാരണമാകുന്ന രണ്ട് അമീബാകളാണ് നീഗ്ലേറിയ ഫൗളേറി,അക്കാന്താ അമീബ .ഇതിൽ അക്കാന്താ അമീബയേക്കാൾ അത്യന്തം അപകടകാരിയാണ് നീഗ്ലേറിയ ഫൗളേറി.ജലത്തിന്റെ അടിത്തട്ടിൽ വസിക്കുന്ന ഇവ ജല ജീവികളുടെ വിഹാരത്തിലാണ് ജലോപരിതലത്തിൽ എത്തപ്പെടുന്നത്. പഞ്ചായത്തും, ആരോഗ്യ വകുപ്പും നടത്തിയ അടിയന്തിര ഇടപെടൽ സംഘം വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ ജല സ്രോതസുകളിൽ ക്ലോറിനേഷൻ അടക്കമുള്ള പരിപാടികൾ നടക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ സംഘത്തെ ധരിപ്പിച്ചു