കഴക്കൂട്ടം താലൂക്ക് രൂപീകരണം യാഥാർത്ഥ്യമാക്കണമെന്നും തിരുവനന്തപുരം താലൂക്ക് ഓഫീസിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നും കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) തിരുവനന്തപുരം താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു കെ.ആർ.ഡി.എസ്.എ 36ാം വാർഷിക സംസ്ഥാന സമ്മേനത്തിനു മുന്നോടിയായി സംഘടിപ്പിച്ച തിരുവനന്തപുരം താലൂക്ക് സമ്മേളനം ബീനാമോൾ നഗറിൽ (പ്രിയദർശിനി ഹാൾ, കോട്ടയ്ക്കകം) കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ആർ.ഹരിദാസ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം താലൂക്ക് കമ്മിറ്റി പ്രസിഡൻ്റ് വിനീത് അദ്ധ്യക്ഷത വഹിച്ചു.
കെ.ആർ.ഡി.എസ്.എ സംസ്ഥാന സെക്രട്ടറി ആർ.സിന്ധു, ജില്ലാ പ്രസിഡൻ്റ് വൈ.സുൽഫീക്കർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ദീപ ഒ.വി, ചാന്ദ്നി വി, ജില്ലാ ട്രഷറർ രാഗേഷ് കുമാർ, ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ പ്രദീപ് മാറനല്ലൂർ, ജയ് വി.ജി, ആർ.മഹേഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഉഷ.ഐ, പത്മകുമാരി, ജില്ലാ വനിതാ സെക്രട്ടറി ദീപ ജി.എസ്, താലൂക്ക് സെക്രട്ടറി സജാദ്, മിഥുൻ.ബി എന്നിവർ സംസാരിച്ചു.
കെ.ആർ.ഡി.എസ്.എ തിരുവനന്തപുരം താലൂക്ക് കമ്മിറ്റി ഭാരവാഹികളായി
യദു കൃഷ്ണൻ (പ്രസിഡന്റ്), ആര്യ (വൈസ് പ്രസിഡന്റ്), വിനീത് (സെക്രട്ടറി), അൻഷാദ് (ജോയിന്റ് സെക്രട്ടറി),
വീണ (ട്രഷറർ), എന്നിവരെയും താലൂക്ക് വനിതാ കമ്മിറ്റി ഭാരവാഹികളായി ഹരിപ്രിയ ദേവി (പ്രസിഡന്റ് ), ശില്പ (സെക്രട്ടറി) എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.
ഫോട്ടോ -- കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെആർഡിഎസ്എ) തിരുവനന്തപുരം താലൂക്ക് സമ്മേളനം സംസ്ഥാന ട്രഷറർ ആർ ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു