കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും ഗാന്ധിജി അനുസ്മരണവും സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസർ അധ്യക്ഷത വഹിച്ച യോഗം യുഡിഎഫ് ചെയർമാൻ എം കെ ജ്യോതി ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് S ജാബിർ, മുൻ മെമ്പർ MM ഇല്യാസ്, അഡ്വ.A നാസിമുദ്ദീൻ, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് താഹിർ വഞ്ചിയൂർ, വാർഡ് പ്രസിഡണ്ട് മാരായ സബീർഖാൻ, അബ്ദുൽ അസീസ് പള്ളിമുക്ക്, മാഹീൻ ആലംകോട്, ബിജു മണിക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് ചപ്പാത്ത് മുക്ക് വടക്കോട്ടുകാവ് റോഡ് തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തി കാട് വെട്ടി വൃത്തിയാക്കി. ഈ പരിപാടി കരവാരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിരാ സുദർശനൻ നേതൃത്വം നൽകി.