മണ്ണുത്തിഇടപ്പള്ളി ദേശീയപാത 544-ല്‍ അടിപ്പാത നിര്‍മാണത്തെ തുടര്‍ന്ന് ഏറെക്കാലം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. കൊരട്ടി, പുതുക്കാട്, മുരിങ്ങൂര്‍, ചിറങ്ങര, പേരാമ്പ്ര എന്നിവിടങ്ങളിലെ അഞ്ച് പ്രധാന ഭാഗങ്ങളില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.
ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റ് 8-ന് ദേശീയപാത അതോറിറ്റിയുടെ പരാജയത്തെ ചൂണ്ടിക്കാട്ടി ടോള്‍ പിരിവ് സ്റ്റേ ചെയ്തത്. ആദ്യം നാലാഴ്ചത്തേക്കാണ് ടോള്‍ പിരിവ് സ്റ്റേ ചെയ്തതെങ്കിലും പിന്നീട് പലഘട്ടങ്ങളിലായി നീട്ടിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുകയും സര്‍വീസ് റോഡുകള്‍ ഉടന്‍ ഗതാഗതയോഗ്യമാക്കുകയും ചെയ്ത ശേഷം നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി മുമ്പ് ഉത്തരവിട്ടിരുന്നു