*ചപ്പാത്ത്മുക്ക് റസിഡൻസ് അസോസിയേഷൻ ഗാന്ധിജയന്തി ദിനത്തിൽ റോഡ് വൃത്തിയാക്കി*

 കല്ലമ്പലം.. ചാത്തൻപറ ചപ്പാത്ത്മുക്ക് റസിഡൻസ് അസോസിയേഷൻ ഗാന്ധിജയന്തി ദിനത്തിൽ ചപ്പാത്ത്മൂക്ക് വടക്കോട്ടുകാവ് റോഡ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉൾപ്പെടുത്തിക്കൊണ്ട് കാട് വെട്ടി വൃത്തിയാക്കി.
CMRA യുടെ പ്രസിഡന്റ് VB സജു അധ്യക്ഷനായി 
 ഉദ്ഘാടനം കരവാരം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര സുദർശനൻ ഉദ്ഘാടനം ചെയ്തു. CMRA വൈസ് പ്രസിഡന്റ് മേവർക്കൽ നാസർ, സെക്രട്ടറി അമ്മിണി അരവിന്ദ്, ജോയിൻ സെക്രട്ടറി അശോകൻ, ട്രഷറർ ഷീജു, എക്സിക്യൂട്ടീവ് ഭാരവാഹികൾ ആയ ജോഷി, ഷിമിന,വിനോദ്, ഷാജി, വിജയകുമാരൻ നായർ, സുരേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി