കണ്ടക്കൈ പി. കൃഷ്ണപ്പിള്ള വായനശാലയില്‍ നടന്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി രാധാകൃഷ്ണന്‍ ‘പേക്കാലം’ എന്ന ഏകപാത്ര നാടകം അവതരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. നാടകം ആരംഭിച്ചതിന് പിന്നാലെ വേദിയുടെ പിന്നില്‍നിന്ന് കയറിവന്ന തെരുവ് നായ രാധാകൃഷ്ണന്റെ വലത് കാലിന് പിന്നിലായി കടിച്ചു.നാടകത്തിനിടെ നായ കുരയ്ക്കുന്ന ശബ്ദം പശ്ചാത്തലമായി ഉപയോഗിച്ചിരുന്നതിനാല്‍ വേദിയിലേക്ക് കയറിയ നായയും അതിന്റെ കുരയ്ക്കലും നാടകത്തിന്റെ ഭാഗമാണെന്ന് പ്രേക്ഷകര്‍ കരുതി. പത്ത് മിനിറ്റോളം വേദന സഹിച്ച് നാടകം പൂര്‍ത്തിയാക്കിയ ശേഷമാണ് കലാകാരന്‍ സംഘാടകരെ സംഭവം അറിയിച്ചത്.
തുടര്‍ന്ന് രാധാകൃഷ്ണനെ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം നില മെച്ചപ്പെട്ടതായാണ് വിവരം.