നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റില്‍ നിന്ന് പാളികള്‍ വീണാണ് രോഗിയുടെ ബന്ധുവിന് പരിക്കേറ്റത്. ശാന്തിഗിരി സ്വദേശി നൗഫിയ നൗഷാദിന് (21) കയ്യിലാണ് പരിക്കേറ്റു. ബന്ധുവിനെ പിഎംആർ ഒപിയില്‍ ഡോക്ടറെ കാണിക്കാൻ ഇരിക്കുന്നതിനിടെയാണ് സംഭവം. നൗഫിയയുടെ ഇടത് കയ്യിലും മുതുകിലും പാളികള്‍ അടർന്ന് വീണു. അപകടത്തിന് പിന്നാലെ പിഎംആർ ഒപി ഇവിടെ നിന്ന് സ്കിൻ ഒപിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയില്‍ X-ray മെഷിൻ പ്രവർത്തിച്ചിരുന്നില്ല. പുറത്ത് നിന്നും X - ray എടുക്കേണ്ടി വന്നുവെന്നും പരാതി ഉയരുന്നുണ്ട്. ആശുപത്രിയില്‍ നിന്നും 700 രൂപ നല്‍കി.