നെടുമങ്ങാട്: നെടുമങ്ങാട് കുശർക്കോട് ഉത്രാടത്തിൽ ശ്രീജിത്ത് (35) അബുദാബിയിൽ നിര്യാതനായി. ന്യുമോണിയ ബാധിച്ച് ചികിത്സയിൽ ആയിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് ഒക്ടോബർ 3 നായിരുന്നു മരണം. അവിവാഹിതനാണ്. ചന്ദ്രബാബു പിതാവും ചന്ദ്രിക മാതാവുമാണ്. മിമിക്രി കലാകാരൻ ജിജു ഏക സഹോദരനാണ്. ഒക്ടോബർ 6 ന് പുലർച്ചയോടെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം രാവിലെ 10 ന് ശാന്തിതീരത്തിൽ സംസ്കരിക്കും.