ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസ് ആതിഥേയരെ ഫീല്‍ഡിങ്ങിനയയ്ക്കുകയായിരുന്നു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുക.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: കെ എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
വെസ്റ്റ് ഇൻഡീസ് പ്ലേയിംഗ് ഇലവൻ: ടാഗനറിൻ ചാംപ്‌ബെൽ, ജോൺ കാംപ്ബെൽ, അലിക് അതനാസെ, ബ്രാണ്ടൻ കിംഗ്, ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പർ), റോസ്റ്റൺ ചേസ് (ക്യാപ്റ്റൻ), ജസ്റ്റിൻ ഗ്രീവ്സ്, ജോമൽ വാരിക്കൻ, ഖാരി പിയറി, ജോഹാൻ ലെയ്ൻ, ജെയ്ഡൻ സീൽസ്.