*സ്വന്തം കടയുടെ മുന്നിൽ നിന്ന ആളിനെ ബൈക്ക് വന്നിടിച്ചു തൽക്ഷണം മരിച്ചു*

ആലംകോട് : പള്ളിമുക്ക് മഞ്ച പ്ലാക്കത്തേരിയിൽ മില്ല് നടത്തിക്കൊണ്ടിരിക്കുന്ന മുഹമ്മദ് മൻസിൽ ഇബ്രാഹിം (67) എന്ന ആളിനെ  (01/10/2025) രാത്രി 8 മണിക്ക് നിയന്ത്രണംവിട്ട ടൂവീലർ വന്നിടിക്കുകയും റോഡിൽ തെറിച്ച് വീണ് റോഡിൽ തലയിടിച്ചു. 
 ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
 പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി മണ്ണൂർ ഭാഗം മുസ്ലിം ജമാഅത്തിൽ കബറടക്കി