60 കോടി രൂപ തട്ടിപ്പ് ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തു

മുംബൈ: ബോളിവുഡ് നടിയും സംരംഭകയുമായ ശില്‍പ്പാ ഷെട്ടിയെ മുംബൈ പോലീസിന്റെ ഇക്കണോമിക് ഒഫന്‍സസ് വിങ് നാലര മണിക്കൂറിലേറെ ചോദ്യം ചെയ്തു. 60 കോടി രൂപയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം നടത്തിയത്.

പോലീസ് ശില്‍പ്പയുടെ വസതിയിലെത്തിയാണ് ചോദ്യം നടത്തി. സംശയാസ്പദമായ ഇടപാടുകള്‍, സ്വന്തം പരസ്യ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലെ പണമിടപാടുകള്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങളും രേഖകളും താരം പൊലീസിന് കൈമാറി. ഇവ പരിശോധനക്ക് വിധേയമാണ്.

നേരത്തേ സെപ്റ്റംബറില്‍ ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെയും ചോദ്യം ചെയ്തിരുന്നു. കേസില്‍ ശില്‍പ്പയ്ക്കും രാജിനുമെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.


വ്യവസായിയായ ദീപക് കോത്താരിയുടെ പരാതിയിലാണ് ശില്‍പ്പയും രാജും ഇരുവരും പ്രതികളായിരുന്നതെന്ന് പറയുന്നത്. 2015-നും 2023-നും ഇടയില്‍ ബിസിനസ് വികസനത്തിനായി നല്‍കിയ പണം അവര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നാണ് പരാതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്