തിരുവനന്തപുരം: തലസ്ഥാനത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാനില്ലെന്ന് പരാതി. മുട്ടത്തറ പൊന്നറ നഗറിലുള്ള വീട്ടിൽ രമേശ് (39), ഭാര്യ അഞ്ജു (30), ഇവരുടെ നാല് വയസുള്ള മകൾ അഹല്യ എന്നിവരെ സെപ്തംബർ മാസം 24 രാവിലെ 9 മണി മുതൽ കാണാനില്ലെന്നാണ് പരാതി. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഫോർട്ട് പൊലീസ് സ്റ്റേഷനിലോ, 0471 2461105, 9497987010 എന്നീ നമ്പരുകളിലോ അറിയിക്കണമെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു.