ഇന്ന് 25 കോടി കീശയിലാകും ! ഓണം ബമ്പർ നറുക്കെടുപ്പ് 2 മണിക്ക്;

ഏറെ നാളത്തെ ഭാ​ഗ്യാന്വേഷികളുടെ കാത്തിരിപ്പിന് ഒടുവിൽ ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക. BR 105 എന്ന സീരിയൽ നമ്പറാണ് നറുക്കെടുക്കുന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുക. രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേർക്കും ലഭിക്കും. 50 ലക്ഷം വീതം 20 പേർക്കാണ് മൂന്നാം സമ്മാനം. ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഇന്ന് കോടിപതിയും ലക്ഷാധിപതികളുമൊക്കെ ആകുന്നത് ആരൊക്കെ ആണെന്ന് കാത്തിരുന്ന് അറിയാം.
തിരുവോണം ബമ്പറിന്‍റെ രണ്ടാം സമ്മാനം ഒരുകോടി വീതം 20 പേര്‍ക്കാണ് ലഭിക്കുക. ഇത്തരത്തില്‍ ഒരുകോടി രൂപ സമ്മാനം ലഭിക്കുന്നയാള്‍ക്ക് എത്ര രൂപ കയ്യില്‍ കിട്ടുമെന്ന് നോക്കാം. 

30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സർചാർജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങള്‍ക്ക് സർചാർജില്ല. 1 കോടി മുതൽ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സർചാർജ്. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളിൽ സെസും ഉണ്ടാകും. ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. ഇവയെല്ലാം കഴിച്ച് ബാക്കിയുള്ള 63 ലക്ഷം രൂപ ഭാഗ്യശാലിക്ക് സ്വന്തം.