കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിൻ്റെ ഭാഗമായി ഡബിൾ ഡെക്കർ ബസിൽ കൊച്ചി ചുറ്റി കാണാൻ ഇനി വെറും 200 രൂപ മാത്രം. ലോവർ ഡെക്കിൽ ആണെങ്കിൽ 100 രൂപ മാത്രം. ഒരു ദിവസ് 3 ട്രിപ്പ് ഉണ്ടാകും. വൈകിട്ട് 4 മണിക്ക്, 6:30 ന്, രാത്രി 9 മണിക്ക് എന്നിങ്ങനെയാണ് സമയക്രമം. എല്ലാ ദിവസവും ജെട്ടി സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് ഗോശ്രീ പാലം കടന്ന് കാളമുക്കിൽ എത്തി, തിരിച്ച് ഹൈകോർട്ട് വഴി എം ജി റോഡിലൂടെ ജോസ് ജംഗ്ഷൻ,തേവര വഴി കോപ്റ്റ് അവന്യു എത്തി ഷിപ്പ് യാർഡ്, മഹാരാജാസ് കോളേജ്,സുഭാഷ് പാർക്ക് വഴി ജെട്ടിയിൽ തിരിച്ച് എത്തുന്ന രീതിയിൽ ആണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. onlineksrtcswift.com എന്ന സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.