ഒറ്റ ദിവസം കൂടിയത് 1000 രൂപ, ഇന്നത്തെ സ്വർണവില അറിയാതെ പോകല്ലേ..

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ വർധനവ്. ഒറ്റ ദിവസം കൊണ്ട് 1,000 രൂപയുടെ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. അതായത് ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 10,945 രൂപയായിരുന്നു എങ്കിൽ ഇന്ന് 11,070 രൂപയാണ് വില. 125 രൂപയുടെ വർധനവാണ് ഗ്രാമിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന് 88,560 രൂപ നൽകണം. ഇന്നലെ 87,560 രൂപ ആയിരുന്നു നൽകേണ്ടിയിരുന്നത്.

സ്വർണവിലയിൽ ഈ ഏറ്റക്കുറച്ചിലുകൾ ബാധിക്കുന്നത് വിവാഹപാർട്ടികളെയാണ്. സ്വര്‍ണവില ഒരു ലക്ഷം കടന്നില്ലെങ്കിലും പണിക്കൂലിയും പണിക്കുറവും ഉള്‍പ്പെടാതെയാണ് ഈ നിരക്ക്. ഇതിന്‍റെ കൂടെ പണിക്കൂലിയും പണിക്കുറവും കൂടി ഉള്‍പ്പെടുമ്പോള്‍ സ്വര്‍ണത്തിന്‍റെ വില ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ പോകും. ഇങ്ങനെപോയാല്‍ സ്വര്‍ണവില മാത്രം ഒരുലക്ഷത്തിന് മുകളില്‍ പോകാനും സാധ്യതയുണ്ട് എന്നാണ് വിദഗ്ധന്മാര്‍ വിലയിരുത്തുന്നത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.