രണ്ട് ദിവസമായി മഴ തുടരുന്ന തലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കിള്ളിപ്പാലം റോഡിന്റെ രണ്ട് ഇടറോഡുകളില്‍ രൂപപ്പെട്ട വെള്ളക്കെട്ട് ജനങ്ങളില്‍ ആശങ്ക സൃഷ്ട്ടിച്ചിട്ടുണ്ട്. കടകള്‍ തുറക്കാന്‍ പറ്റാതെ വ്യാപാരികള്‍ വലഞ്ഞു. ഓടയിലെ മലിനജലം സ്ഥലത്തെ വീടുകളിലേക്കും കയറുന്ന അവസ്ഥയാണ് നിലവില്‍.
നെയ്യാറിന്റെ കൈവഴിയായ കുന്നത്തുകാല്‍ അരുവിയോട് ആറിന്റെ പാലത്തിനു സമീപമുള്ള ബണ്ട് തകര്‍ന്നു. പ്രദേശത്ത് വലിയ അപകട സാധ്യതയാണ് നിലനില്‍ക്കുന്നത്. ഉള്ളൂര്‍ – ആക്കുളം റോഡില്‍ വെള്ളക്കെട്ട് മൂലം ഗതാഗതം തടസ്സപ്പെട്ടു.വെള്ളത്തില്‍ കുടുങ്ങിയ നിരവധി വാഹനങ്ങള്‍ മാറ്റിയത് കെട്ടി വലിച്ചാണ്