ഇന്ത്യയ്ക്ക് ബാറ്റിങ്: ടോസ് നേടിയ ശ്രീലങ്ക ഫീൽഡിങ് തെരഞ്ഞെടുത്തു

ദുബായ്: ഫൈനൽ മത്സരത്തിറങ്ങുന്ന ടീമുകളെ തീരുമാനിക്കപ്പെട്ട ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്നത്തെ പതിനെട്ടാം മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഫീൽഡിങ് തെരഞ്ഞെടുത്തു. ഇതോടെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും.ഇന്ത്യക്കിത് തുടർ വിജയങ്ങൾ മുന്നോട്ട് കൊണ്ടുപോകുക എന്ന ലക്ഷ്യത്തിനപ്പുറം ഇതുവരെ ശക്തമായ ബാറ്റിംഗ് പുറത്തെടുക്കാൻ കഴിയാത്ത മധ്യനിരയെ ഫൈനലിലേക്ക് ശക്തമാക്കി ഒരുക്കുക എന്ന ലഷ്യം കൂടിയുണ്ട്.

ടൂർണമെന്റിൽ ശക്തമായ തുടക്കം കാഴ്ചവച്ച ശ്രീലങ്കയ്ക്ക് സൂപ്പർ ഫോറിൽ കാലിടറുന്നത്‌ ആണ്കണ്ടത്. അത് അവരെ ടൂർണമെന്റിൽ നിന്നും പുറത്താക്കി.