കടയ്ക്കലിൽ നിന്നും കൈവിലങ്ങുമായി ചാടിപ്പോയ പ്രതികൾ പിടിയിലായി........

കൈയ്യ് വിലങ്ങുമായി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതികളെ വയനാട് നിന്നും പിടികൂടി 

.പാലോട് പോലീസ് സ്റ്റേഷനിലെ മോഷണകേസ് പ്രതികളാണ് തെളിവെടുപ്പ്കഴിഞ്ഞ് വരവെ ചാടിപോയത്.

 കൊല്ലം കടയ്ക്കൽ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോൾ മൂത്രം ഒഴിക്കണം എന് പറഞ്ഞതിനെ തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറക്കിയപ്പോഴാണ് പ്രതികൾ വിലങ്ങുമായി ഓടി രക്ഷപ്പെട്ടത്.

 തുടർന്ന് സമീപപ്രദേശത്തും കുളത്തൂപ്പുഴ പ്രദേശങ്ങളിലും പോലീസ് നായയെ ഉപയോഗിച്ച് പോലീസ് തിരച്ചിൽ നടത്തിയിരുന്നു.

 എന്നാൽ പ്രതികൾ ഇതിനോടകം രക്ഷപ്പെട്ടിരുന്നു..

 തുടർന്നാണ് ഇന്ന് രാവിലെ യോടു കൂടി വയനാട് നിന്നും പ്രതികളെ പോലീസ് പിടികൂടുന്നത്.