ഇന്ന് നടത്തിയ എംആര്‍ഐ പരിശോധനയില്‍ തലച്ചോറിന് പരിക്കുകളില്ലെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, ഡോക്ടര്‍മാരുടെ ലളിതമായ നിര്‍ദേശങ്ങള്‍ക്ക് അദ്ദേഹം പ്രതികരിക്കുന്നതായി മെഡിക്കല്‍ ബുള്ളറ്റില്‍ അറിയിച്ചു. നിലവില്‍ വിവിധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്.
ദിവസങ്ങള്‍ക്ക് മുമ്പ് കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു മുനീറിന് ശാരീരിക അവശത അനുഭവപ്പെട്ടത്.