ഇടുക്കിയില്‍ വീട്ടില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു
September 08, 2025
ഇടുക്കി മണിയാറന്‍കുടിയില്‍ വീട്ടില്‍ പ്രസവമെടുക്കുന്നതിനിടെ കുഞ്ഞ് മരിച്ചു. പാസ്റ്ററായ ജോണ്‍സന്റെയും ബിജിയുടെയും മകനാണ് മരിച്ചത്.
വിശ്വാസത്തിന്റെ പേരില്‍ ആശുപത്രി ചികിത്സ ഒഴിവാക്കുന്ന വിഭാഗത്തില്‍പ്പെട്ട കുടുംബമാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പൊലീസും ആരോഗ്യവകുപ്പും ഇടപെട്ട് അമ്മയെ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് ഇടുക്കി പൊലീസ് കേസെടുത്തു.