എം.എൽ.എ ഡോക്ടറായി അഭിനയിക്കുന്ന മലയാള സിനിമ സ്ട്രയിഞ്ചർ ഒക്ടോബർ അവസാനം റിലീസാകും. ക്യാറ്റ് ഐസ് ക്രീയേഷൻസിന്റെ ബാനറിൽ നിർമ്മിച്ച് അർജുൻബിനു സംവിധാനം ചെയ്യുന്ന ലഹരി വിരുദ്ധ മലയാള സിനിമയിൽ ഡി.കെ.മുരളി ഡോക്ടറായാണ് വേഷമിടുന്നത്. എം.ആർ.ഗോപകുമാർ,കോട്ടയം റഷീദ്,ഭീമൻ രഘു,അഭിലാഷ്,വിജയ കൊടുങ്ങല്ലൂർ,രമ സുനിൽ,ശ്രീകുമാരി,മാജിത,എക്സൈസ് ഡിപ്പാർട്ടുമെന്റിലെ ഉദ്യോഗസ്ഥർ എന്നിവരും അഭിനയിക്കുന്നു.
അഭിനയം അറിയില്ലെന്നും ലഹരി വിരുദ്ധ സന്ദേശമുൾക്കൊള്ളുന്ന ഒരു സിനിമയായതുകൊണ്ടാണ് അഭിനയിച്ചതെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ എം.എൽ.എ പറഞ്ഞു.