വൈദ്യുതി ബില്‍ കൂടും; യൂണിറ്റിന് സര്‍ചാര്‍ജ് പത്തുപൈസ
September 30, 2025
തിരുവനന്തപുരം: ഒക്ടോബര്‍ മാസത്തെ വൈദ്യുതി ബില്ലും കൂടി വരും. യൂണിറ്റിന് 10 പൈസ ഇന്ധന സര്‍ചാര്‍ജ് ചുമത്തുന്നതാണ് കാരണം. രണ്ട് മാസത്തിലൊരിക്കല്‍ ലഭിക്കുന്ന ബില്ലിനും പ്രതിമാസ ബില്ലിനും ഇത് ബാധകമാകും.
ഓഗസ്റ്റില്‍ വൈദ്യുതി ക്ഷാമം മറികടക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയപ്പോള്‍ റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ചതിനെക്കാള്‍ 27.42 കോടി രൂപ അധികം ചെലവായതിനാലാണ് ഈ സര്‍ചാര്‍ജ് ഈടാക്കുന്നത്. സെപ്റ്റംബറിലും യൂണിറ്റിന് 10 പൈസ സര്‍ചാര്‍ജ് ചുമത്തിയിരുന്നു.