ഇതാണ് ആ നല്ല മനസ്സിന് ഉടമ.ദിസ്‌ മീൻസ് നന്മ

കൊല്ലം പാരിപ്പള്ളി മുക്കടയിൽ വീതി കുറവുള്ള സർവീസ് റോഡിൽ മീൻ വിൽപനക്കാരൻ്റെ ഇരുചക്ര വാഹനത്തിൽ കെഎസ്ആർടിസി ബസ് തട്ടിയതോടെ മീൻ മുഴുവൻ റോഡിൽ ചിതറി. കണ്ടക്ടറും ഡ്രൈവറും ഇറങ്ങി മീൻ വിൽപനക്കാരനോടു സംസാരിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന സമീപവാസിയായ ഷിഫ്‌ന ഷെമീർ ആരോടും ചോദിക്കാതെ മീനുകൾ പെറുക്കി കുട്ടയിലിടാൻ തുടങ്ങി. ചുറ്റുമുള്ള ഒച്ചയും ബഹളവും അവൾ ശ്രദ്ധിച്ചതേയില്ല. മുഴുവൻ മീനും വാരി കുട്ടയിലിട്ട ശേഷമാണ് ഷിഫ്‌ന മടങ്ങിയത്. കല്ലമ്പലം വണ്ടിതടം സ്വദേശിനിയാണ് ഷിഫ്ന.
ഇതുപോലെ നന്മയുള്ള മനസ്സുകൾ നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നുണ്ട് ഇവരാണ് ഈ നാടിൻറെ നാളെയുടെ വാഗ്ദാനങ്ങൾ അഭിനന്ദനങ്ങൾ ഷിഫ്നാ ഷമീർ.
 പാരിപ്പള്ളി മുക്കട നന്മ റസിഡൻസ് അസോസിയേഷൻ.NRA(B)47 ലെ ശ്രീ സൈഫുദ്ദീന്റെ മകളാണ് ഷിഫ്ന.