കുതിപ്പിനിടെ സ്വര്‍ണവിലയില്‍ ചെറിയൊരാശ്വാസം: ഇനിയും വില കുറയുമെന്ന പ്രതീക്ഷയില്‍ മലയാളികള്‍

സർവകാല റെക്കോഡിട്ട് മുന്നോട്ട് കുതിച്ചു കൊണ്ടിരുന്ന സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ്. മലയാളികൾക്ക് ചെറിയ ഒരാശ്വാസവും പ്രതീക്ഷയും നൽകിക്കൊണ്ട് സംസ്ഥാനത്ത് പൊന്നിന്‍റെ വിലയിൽ ചെറിയ കുറവ് രേഖപ്പെടുത്തി. ഇന്നലത്തെ വിലയിൽ നിന്നും 1 രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 9,944 രൂപയായി.

ഇന്നലെ ഒരു ഗ്രാമിന് 9945 രൂപയായിരുന്നു. ഒരു പവന് 9 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന് 79,552 രൂപയായി കുറഞ്ഞിട്ടുണ്ട്. വമ്പൻ മാറ്റമല്ലെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ താഴേക്ക് വില പോകുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ.സ്വര്‍ണത്തിൻ്റെ രാജ്യാന്തര വില, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിൻ്റെ അടിസ്ഥാന ഘടകങ്ങള്‍. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ