സ്വര്‍ണവില റെക്കോഡിലേക്ക്; ഉച്ചയ്ക്കു ശേഷം വീണ്ടും വര്‍ധിച്ചു

കൊച്ചി: സ്വര്‍ണവില കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുകയാണ്. രാവിലെ റെക്കോഡിലെത്തിയ വിലയില്‍ ഉച്ചയ്ക്കു ശേഷം വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 45 രൂപ കൂടി വര്‍ധിച്ചതോടെ സ്വര്‍ണവില 10,715 രൂപയായി. ഇതോടെ ഒരു പവന്‍ 85,720 രൂപയായി.

രാവിലെ തന്നെ ഗ്രാമിന് 85 രൂപ ഉയര്‍ന്ന് പവന്‍ വില 85,360 ആയിരുന്നു. ആഗോള വിപണിയിലും സ്വര്‍ണവില റെക്കോഡിലെത്തിയിട്ടുണ്ട്.
ഈ വര്‍ഷം ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ വീണ്ടും കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവില വര്‍ധനയ്ക്കുള്ള പ്രധാന കാരണം. വരും ദിവസങ്ങളിലും വില ഉയര്‍ന്നേക്കുമെന്നാണ് സൂചന.