വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 277/2024) തസ്തികയിലേക്ക് നാളെ രാവിലെ 3.30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും വാക്കിങ് ടെസ്റ്റും ഒക്ടോബർ 3 ലേക്ക് മാറ്റിയതായി പി എസ് സി അറിയിച്ചിട്ടുണ്ട്. സെപ്തംബർ 30 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന നിയമനപരിശോധനയും മറ്റൊരു ദിവസത്തിലേക്ക് മാറ്റിവെച്ചിട്ടുണ്ട്.