ഒരിടവേളക്ക് ശേഷം വീണ്ടും സ്വര്‍ണ്ണ വിലയില്‍ വര്‍ദ്ധനവ്. ഈ മാസത്തെ തന്നെ ഏറ്റവും കൂടിയ വിലയാണ് ഇന്നത്തെ ദിവസം രേഖപ്പെടുത്തിയിട്ടുള്ളത്. അല്ലെങ്കിലും സ്വര്‍ണ്ണത്തിൻ്റെ വില പ്രവചനാതീതമായി കൂടുകയാണ്. ഇന്നത്തെ സ്വര്‍ണ്ണത്തിൻ്റ വില 85,360 രൂപയാണ്. ഇന്നലത്തെക്കാള്‍ 680 രൂപയാണ് ഒരു പവന് വര്‍ദ്ധിച്ചത്. ഇന്നത്തെ ഒരു ഗ്രാമിൻ്റെ വില 10,670 രൂപയാണ്. 85 രൂപയാണ് ഗ്രാമിന് ഇന്ന് വര്‍ദ്ധിച്ചത്. ഇന്നലത്തെ സ്വര്‍ണ്ണത്തിൻ്റെ വില 84,680 രൂപയാണ്. ഒരു ഗ്രാമിന് ഇന്നലെ 10,585 രൂപയായിരുന്നു.
ഈ വര്‍ഷം സ്വര്‍ണ്ണത്തിൻ്റെ വില ഒരു ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വര്‍ണ്ണം ഒരു നിക്ഷേപമായി കാണുന്നതിനാല്‍ വില കൂടിയാലും എല്ലാവരും സ്വര്‍ണ്ണം വാങ്ങാറുണ്ട്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണത്തിൻ്റെ വില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് വില ഉയരാനുള്ള പ്രധാന കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. അമേരിക്ക പലിശ നിരക്കും കുറച്ചതോടെ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകൃഷ്ടരാകുന്നുണ്ട്. ഇനിയും വില കൂടുമെന്നാണ് കരുതുന്നത്.