അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട മത്സ്യബന്ധന വള്ളം മുങ്ങി. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ട വള്ളം പുലിമുട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പിന്നാലെ വടം കെട്ടി വലിച്ച് മാറ്റിയെങ്കിലും വള്ളം തകർന്ന് അകത്തേക്ക് വെള്ളം കയറുകയായിരുന്നു.
വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. വർക്കല സ്വദേശി എഫ് കെ ഗ്രൂപ്പ് ഉടമ സുധീറിൻ്റെ ഉടമസ്ഥതയിലുള്ള താങ്ങുവല വള്ളമാണ് അഒകടത്തിൽപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ പെരുമാതുറ വലിയ വിളാകം സ്വദേശി അൻസാർ (46) നെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയാതായാണ് സൂചന.