ഇന്ത്യൻ ലക്ഷ്യം ഒൻപതാം കിരീടം, ആദ്യമായി ഏഷ്യകപ്പിൽ ഇന്ത്യ - പാക് ഫൈനൽ പോരാട്ടം ഉടൻ

ഏഷ്യാകപ്പ് ആരുടെ പേരില്‍ കുറിക്കപ്പെടുമെന്നറിയാന്‍ ഇനി ഏതാനും മണിക്കൂറുകളുടെ ദൂരം മാത്രം. പ്രവചനങ്ങള്‍ ശരി വെച്ച് ഇന്ത്യ ഫൈനലിലുണ്ട്. പാകിസ്താന്‍ ക്രിക്കറ്റിന് മേല്‍ അവസാനത്തെ ആണി അടിക്കാനുള്ള പടയോട്ടത്തിലാണ് ഇന്ത്യ. പോയ രണ്ട് ഞായറാഴ്ചകളും പാകിസ്താന് ഇന്ത്യ നല്‍കിയ സിഗ്‌നല്‍ ഞങ്ങളോട് മുട്ടാനുള്ളതൊന്നും നിങ്ങളില്ല എന്നത് തന്നെയാണ്. ബംഗ്ലാദേശോ ലങ്കയോ എന്തിന് ഒമാന്‍ കാണിച്ച പോരാട്ട വീര്യം നല്‍കാന്‍ പോലും പാകിസ്താനായിട്ടില്ല. ഹൈപ്പിനൊത്തുള്ള ഒരു ത്രില്ലിങ്ങും ലഭിക്കാത്ത ഇന്ത്യ പാക് പോരാട്ടങ്ങളാണ് കടന്നുപോയത്.