*കടയ്ക്കലിൽ2 പേര്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി.*

തിരുവനന്തപുരം പാലോട് പൊലീസ് മോഷണകേസില്‍ കസ്റ്റഡിയില്‍ എടുത്ത സെയ്ദലവി, മകൻ അയൂബ് ഖാന്‍ എന്നിവരാണ് ചാടിപ്പോയത്.

കൊല്ലം കടയ്ക്കലില്‍ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോള്‍ വാഹനം നിര്‍ത്തി പുറത്തിറക്കിയപ്പോള്‍ ഓടി പോവുകയായിരുന്നു. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ 4.30 ടെയാണ് സംഭവം.
കടയ്ക്കല്‍ ചെറുകുളത്ത് എത്തിയപ്പോള്‍ പ്രതികളിലൊരാള്‍ മൂത്രം ഒഴിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് വാഹനം നിര്‍ത്തി ഒരു പ്രതിയുടെ കൈയ്യില്‍ നിന്ന് വിലങ്ങ് അഴിച്ചിരുന്നു. വിലങ്ങ് അഴിച്ച ഇടനെ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പാലോട് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസിലെ പ്രതികളാണ് ഇരുവരും. പ്രതികളെ തെളിവെടുപ്പ് നടത്തിയ ശേഷം തിരികെ വരുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

പ്രതികള്‍ക്കാതി തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സമീപത്തെ വിവിധ സ്‌റ്റേഷനുകളില്‍ നിന്ന് പൊലീസ് സംഘം എത്തി പരിശോധന നടത്തുകയാണ്. പ്രതികള്‍ എവിടെയെങ്കിലും ഒളിച്ചിരിക്കുകയാകാമെന്നും ഇവര്‍ക്ക് പ്രാദേശികമായി സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്